Tuesday, March 12, 2013

‘ട്രൈസ്‌’ : ഭയത്തെ ക്യാമറക്കുള്ളിലാക്കിയ ഹൃസ്വചിത്രം

ടി.പി ചന്ദ്രശേഖര്‍ വധക്കേസ്‌ കേരള മന:സാക്ഷിയെ കുറച്ചൊന്നുമല്ല അസ്വസ്ഥമാക്കിയത്. രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് പഞ്ഞമില്ലാത്ത കേരളത്തില്‍ പക്ഷെ ടി.പി കൊലപാതകം സംവദിച്ചത് മറ്റൊരു തലതിലായിരുന്നു. വെത്യസ്തമായ രണ്ടു ഐടിയോളജി എന്നതില്‍ നിന്നും ഒരേ ആശയത്തിന്റെ വെത്യസ്ഥ വീക്ഷണത്തോടുള്ള അസഹിഷ്ണുതയാണ് ടി. പിയുടെ കൊലപാതകത്തില്‍ കലാശിച്ചത്. കേരള ജനത ഏറെകാലം ഇതിന്റെ വേദന നെഞ്ചില്‍ പേറി നടന്നു. ഇതിന്റെ അനുരണങ്ങള്‍ക്ക് കാതോര്‍ത്തു ഓരോ ദിവസവും കേരളം ഉണര്‍ന്നു. ഇരുട്ടിന്റെ മറവിലും വെളിച്ചത്തിന്റെ നിറവിലും ഒരു കൊല കത്തി തനിക്കെതിരെ ആരോ മൂര്ര്‍ച്ച കൂട്ടുന്നന്നുന്ടെന്നു ഓരോ മലയാളിയും പേടിയോടെ ഓര്‍ത്തെടുത്തു.

ടി.പി യുടെ കൊലപാതകം നമ്മുടെ രാഷ്ട്രീയ, സാംസ്കാരിക രംഗത്ത് ചെറുതല്ലാത്ത കോളിളക്കമാണ് സൃഷ്ട്ടിച്ചത്. കമ്മ്യുണിസതോട് ഒട്ടി നിന്ന സാംസ്കാരിക നായകര്‍ പോലും മൌനം വെടിഞ്ഞത് നാം കണ്ടു. യുവ ഷോര്‍ട്ട് ഫിലിം സംവിധായകന്‍ മുഫീദ്‌ മുതനൂര്‍ തന്റെ ‘ട്രൈസ്‌’ എന്നാ ഷോര്‍ട്ട് ഫിലിം വികസിപ്പിച്ചെടുത്തത് ടി.പി വധം യുവാക്കളെ എത്രമാത്രം അസ്വസ്ഥമാക്കുന്നു എന്നാ പൊയന്റില്‍ നിന്നാണ്.
 
ഓരോ കൊലപാതക ശ്രമത്തിനു പിന്നിലും തികഞ്ഞ അസൂത്രിദമുണ്ട്. കൊല ചെയ്യാന്‍ ഒരാളെ ടാര്‍ഗെറ്റ് ചെയ്യുന്നതോടെ നേരത്തെ വാര്‍ത്തെടുത്ത ഈ പദ്ധതി നടപ്പാക്കുകയാണ് എതിരാളികള്‍ ചെയ്യുന്നത്. കൊലപാതകത്തെ ഓര്‍മപ്പെടുത്തുന്ന ഓരോ സംസാരവും അസ്വസ്തമാക്കുന്നത് കൊല എന്നാ പ്രക്രിയ സ്വയം തന്നെ ഭീതിയില്‍ നിന്നും രൂപമെടുത്ത ഒന്നായതിനാലാണ്. ആ പദം സ്വയം തന്നെ നമ്മുടെ സാമൂഹിക ബോധമണ്ഡലത്തില്‍ ഉല്പാതിപ്പിക്കുന്ന നിര്മിതി അപകടകരവും ഒരു സമൂഹത്തെ മാനസികമായും സാമ്സാകികമായും ഒരുപാട് കാലത്തേക്ക് അസ്വസ്തമാക്കാന്‍ പോന്നതുമാണ്. സമൂഹത്തില്‍ അടിക്കടി ഉണ്ടാകുന്ന കൊലപാതക വാര്‍ത്തകള്‍ എങ്ങനെയാണ് സാമൂഹിക ജീവിത വ്യവഹാരങ്ങളെ ഭയം എന്നാ ഒറ്റ പോയന്റില്‍ തളര്തിയിടുന്നത് എന്ന ഒരു തന്തുവാന് മുഫീദ്‌ വികസിപ്പിച്ചെടുക്കുന്നത്.
കൊലപാതകം എന്നാ സംജ്യ സ്വയം ഉള്പാടിപ്പുക്കുന്ന ഭയം എന്നാ വികാരത്തെ ഒരുപക്ഷെ മഹോഹരമായി ആവിഷകരിച്ചത് കവി അയ്യപ്പപണിക്കര്‍ ആയിരിക്കാം.  കൊലപാതകത്തിലെ ഓരോ വാക്കും വ്യത്യസ്തവും സ്വയം തന്നെ നിലനില്‍ക്കാന്‍ കേള്പ്പുള്ളതുമാണ്, എന്നാലോ അത് ഉള്പ്പാതിക്കുന്നത് പുറമേക്ക് നിര്ദോഷികം എന്ന് തോന്നിക്കുന്നതും വസ്തുതാപരമായി ഒരുപാട് ആന്തരീകാര്തമുല്ലതുമാനെന്നു ‘കൊലപാതകം’ എന്നാ കവിതയില്‍ അയ്യപ്പപ്പണിക്കര്‍ നിരീക്ഷിക്കുന്നുണ്ട്. 
 
രാഷ്ട്രീയ കൊലപാതകങ്ങളെ പോലിപ്പിച്ചും പര്‍വതീകരിച്ചും ആഘോഷിക്കുന്ന മീഡിയ അതുല്പ്പാതിപ്പിക്കുന്ന അശ്ലീലവും സമൂഹത്തിന്റെ മനോഘടനയില്‍ തന്നെ ജനിതക മാറ്റം വരുതുന്നതുമായ ഉപോല്‍പ്പന്നങ്ങളെ തീരെ പരിഗണിക്കാരില്ല എന്നതാണ്. കൊലപാതക വാര്‍ത്തകള്‍ ഏറ്റവും കൂടുതല്‍ അരക്ഷിതാവസ്ഥയില്‍ എത്തിക്കുന്നത് താന്‍ കൂടി ഉള്‍പ്പെട്ട ‘യുവാക്കള്‍’ എന്നാ വിഭാഗത്തെയാണ് എന്നാ സന്ദേശമാണ് സംവിധായകന്‍ മുന്നോട്ടു വെക്കുന്നത്. കഥയിലെ മുഴുവന്‍ കഥാപാത്രങ്ങളും യുവാകളാനെന്നതാണ്‌ ഈ ചിത്രത്തിന്റെ പ്രത്യേകത.
ഒരു വായന ശാലയുടെ പശ്ചാതലത്തിലാണ് ‘ട്രൈസ്‌’ വികസിക്കുന്നത്. രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് സാമൂക ബോധത്തില്‍ പരിക്കേല്‍പ്പിച്ച ഒരു പ്രത്യേക സാഹചര്യത്തില്‍, അതിന്റെ ദീര്‍ഘവും സ്ഥായിമാക്കുന്നതില്‍ മാധ്യമങ്ങളുടെ പങ്കില്‍ നിന്നുമാന് കഥ തുടങ്ങുന്നത്. വായിക്കുന്ന ജനത ഒരു സമൂഹത്തിന്റെ കരുത്താണ്. എന്നാല്‍ ഇന്നത്തെ പ്രതിദിന വായനകള്‍ സാമൂഹിക മനസാക്ഷിക്കു ആപത്താണെന്ന് അപകടകരമാണെന്ന് ചാള്‍സ് ബടിലൈര്‍ അപിപ്രയപ്പെട്ടിട്ടുണ്ട്. അദ്ധേഹത്തിന്റെ അഭിപ്രായത്തില്‍ ‘ഏതൊരു പത്രവും, അതിന്റെ ആദ്യത്തെ വരി മുതല്‍ അവസാനത്തെ വരി വരെ ഭീതിയുടെ ഒരു വലയമാണ് ഉള്പാതിപ്പിക്കുന്നത്. വേരുപ്പിനാല്‍ മനം മടുപ്പിക്കാതെ നിഷ്കനകനായ ഒരാളുടെ കൈകള്‍ ഈ പത്രങ്ങളെ സ്പഷിക്കുകയെന്നത്തെ എനിക്കിത് വരെയും മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടില്ല’. സൂക്ഷ്മമായ വായനയില്‍ ഇതില്‍ ചില ശരികലുണ്ട്. തികച്ചും അശ്ലീലവും സാമൂഹിക ബോധമണ്ഡലത്തെ വൃണപ്പെടുതുന്നതുമായ ഏതൊരു സംഭവവും വ്യത്യസ്ത മാധ്യമങ്ങള്‍ കൈകാര്യം ചെയ്യുന്ന രീതി പഠനവിധേയമാക്കിയാല്‍ ഇക്കാര്യം ബോധ്യപ്പെടും. 

താന്‍ വായിച്ചറിഞ്ഞ ഈ വീക്ഷനങ്ങളാണ് ഓരോ സംസാരങ്ങളും തുടര്ത്തുന്നതും അവസാനിപ്പിക്കുന്നതും. വ്യത്യസ്ത പത്രങ്ങള്‍ ടി.പി കൊലപാതകത്തെ കൈകാര്യം ചെയ്ത രീതി പകര്‍ത്തിയ ശേഷം, ഈ സെന്സേഷണല്‍ ചെയ്യപ്പെട്ട വാര്‍ത്തകള്‍ വായിച്ചു, ഇതിനകം തന്നെ ഭയം എന്നാ വികാരം ഇന്റെണലൈസ്ദ് ചെയ്യപ്പെട്ട. അസ്വസ്ഥമായ കുറെ ചെറുപ്പക്കാര്‍ ടി.പി കൊലപാതകത്തെ വ്യത്യസ്തമായ ആങ്കിളില്‍ വീക്ഷിക്കുന്നിടത് നിന്നാണ് കഥ തുടങ്ങുന്നത്. ക്രിയാത്മക സംവാദങ്ങള്‍ക്ക് വേദിയാവേണ്ട വായനശാല ടി.പി കൊലപാതകാതെ കുറിച്ച് ചര്‍ച്ച ചെയ്യുമ്പോള്‍, ഒറ്റപ്പെട്ടു നിന്നിരുന്ന ഒരാള്‍ തെല്ലൊരു ശബ്ദത്തോട് ബൈക്ക്‌ സ്റ്റാര്‍ട്ട്‌ ചെയ്തു പോകുന്നതിലൂടെ ആരഭിക്കുന്ന കഥപറയല്‍, ഒരു പാട് പ്രതീകങ്ങളെ ദൃശ്യവത്കരിച്ചാണ് ആവിഷ്കരിക്കപ്പെടുന്നത്. പശ്ചാത്തല സംഗീതവും അടിക്കടി പ്രദര്‍ശിപ്പിക്കപ്പെടുന്ന രാഷ്ട്രീയ ചിഹ്നങ്ങളും കാഴ്ച്ചക്കാരനില്‍ ഒരു വല്ലാത്ത ആശങ്ക ഉള്പാതിപ്പിക്കാന്‍ പോന്നതാണ്. ചീറിപ്പായുന്ന ബൈക്ക്‌, കത്തി, ഇടമുറിഞ്ഞു കേള്‍ക്കുന്ന മൊബൈല്‍ സംസാരങ്ങള്‍, എയര്‍പോര്‍ട്ട് തുടങ്ങി, നിഗൂഡമായ ഒരുപാട് ബിംബങ്ങളെ കാണിച്ച ശേഷം ഈ സ്ഥായിയായ പേടി കൂടുതല്‍ ഊട്ടപ്പെടുന്നു. അവസാനം തന്റെ ഈ സകല സന്നാഹങ്ങളും കാഴ്ചക്കാരന്‍ കരുതുന്ന പോലെ ഒരുത്തന്റെ നെഞ്ചുപിളര്‍ക്കാനല്ല എന്ന് മുഖ്യകഥാപാത്രം തെളിയിക്കുന്നതോടെ ഒന്‍പതു മിനിട്ടോളം ദൈര്ഘ്യം വരുന്ന ഈ ഷോര്‍ട്ട് ഫിലിം അവസാനിക്കുന്നു. 
 
രാഷ്ട്രീയ കൊതപാതകങ്ങള്‍ മറ്റേതൊരു മുഖ്യ കുറ്റകൃത്യം പോലെയും ശിക്ഷിക്കപ്പെടെണ്ടതാണ്. ഒരു പക്ഷെ കൊലപാതകി ശിക്ഷിക്കപ്പെടുകയും ചെയ്യുമായിരിക്കാം. എന്നാല്‍ ഓരോ കൊലപാതകങ്ങളും സമൂഹത്തില്‍  ഏല്‍പ്പിക്കുന്ന മുറിവ് സുഖപ്പെടുത്തുക പ്രയാസമാണെന്ന് ഈ ഫിലിം പറഞ്ഞു തരുന്നു. അതായത് കൊലപ്പതകത്തിന്റെ  ബോഡി ലാങ്ങേജ് നിഗൂടതയിലാണ്. ഈ നിഗൂടത ‘ചക്ക മുറിക്കുക’ എന്നാ കേവല ബോധത്തെ പോലും സംശയതിലാക്കുന്നു. കത്തിയുടെ പ്രാഥമിക ധര്‍മം വിസ്മരിക്കുകയും തലസ്ഥാനത് പത്രങ്ങളും മറ്റു വിവിധങ്ങളായ ബിന്ബങ്ങളും പകര്‍ന്നു നല്‍കിയ ഭയത്തിന്റേതായ ഒരു പ്രത്യേക ആശയം മാത്രം ഉള്പാതിപ്പിക്കുകയും ചെയ്യുന്നു. ഇത് രാഷ്ട്രീയ കൊലപാതകങ്ങള്‍ നമ്മുടെ ബോധമണ്ഡലത്തെ എത്രമാത്രം ജുഗുത്സഹമാക്കിയിട്ടുണ്ടെന്നു ‘ട്രൈസ്‌’ പറഞ്ഞു തരുന്നു. ഈ ചിത്രത്തിലെ മുഴുവന്‍ കഥാപാത്രങ്ങളും യുവാക്കളാണ്. സമൂഹത്തില്‍ അല്പമെങ്കിലും ധൈര്യപ്പെടുന്നവര്‍ എന്ന് പൊതുവേ കരുതപ്പെടുന്ന യുവാക്കള്‍ പോലും സ്ഥിരമായ  ഭയത്തിന്റെ പുകമറക്കുള്ളിലാണ്. അപ്പോള്‍ സമൂഹത്തിന്റെ മറ്റു ദുര്ബല വിഭാഗങ്ങളുടെ അവസ്ഥ ആലോചിക്കാവുന്നതെയുള്ളൂ. 
 
കെ.പി.ബി പ്രോടക്ഷന്റെ ബാനറില്‍ നിര്‍മിച്ച മൂന്നാമത്തെ സംരംഭമാണിത്. എം.എ. റഹ്മാന്‍ പുന്നോടി മുഖ്യ കഥാപാത്രത്തെ ആവിഷ്കരിക്കുന്നു. കെ. പി. സദരുധീന്‍, മുഹ്സിന്‍, മുനവ്വര്‍ ആലിങ്ങച്ചാല്‍, സുരേഷ് എന്നി വരാണ് മറ്റു കഥാപാത്രങ്ങള്‍. 

Saturday, January 12, 2013

മുസ്വദിഖിന് അക്കാദമിക്ക് മികവിന്‍റെ ഇരട്ട സ്വര്‍ണം.

അവാര്‍ഡ് വാര്‍ത്ത
ന്യൂഡല്‍ഹി: കേരളത്തില്‍ നിന്ന്‍ ഉപരിപഠനത്തിന് ഡല്‍ഹിയിലെത്തിയ വിദ്യാര്‍ഥിക്ക് മികവിന്‍റെ ഇരട്ട സ്വര്‍ണം. മലപ്പുറം പുത്തൂര്‍ പള്ളിക്കല്‍ സ്വദേശിയായ കെ.പി. മുസ്വദിഖ്, രണ്ട് കേന്ദ്ര സര്‍വകലാശാലകളില്‍ നിന്ന്‍ ഒരേ അക്കാദമിക്ക് വര്‍ഷം രണ്ടു സ്വര്‍ണ മെഡലുകള്‍ നേടിയാണ്‌ ചരിത്രം കുറിച്ചത്.
ജാമിഅ മില്ലിയ്യ ഇസ്ലാമിയ്യയിലെ കെ.ആര്‍ നാരായണന്‍ സെന്‍റര്‍ ഫോര്‍ ദ
ലിത് ആന്‍റ് മൈനോരിറ്റി സെന്‍ററില്‍ റെഗുലര്‍ കോഴ്സ് ആയി ചെയ്ത ബിരുദാനന്തര ഡിപ്ലോമയിലും ഇഗ്നോയില്‍ ഓപണ്‍ സ്ട്രീമില്‍ ചെയ്ത ബിരുദാനന്തര ബിരുദത്തിലും മുസ്വദിഖ് സ്വര്‍ണ മെഡലോടെ ഒന്നാം സ്ഥാനം നേടിയാണ്‌ അപൂര്‍വ നേട്ടം കൊയ്തത്. കൊണ്ടോട്ടിക്കടുത്ത പുത്തൂര്‍ പള്ളിക്കല്‍ കെ.പി. അബ്ദുറഹ്മാന്റെയും കെ.പി മൈമൂനയുടെയും മകനാണ് ഈ പ്രതിഭ.
ജാമിഅ മില്ലിയ്യ ഇസ്ലാമിയ്യയില്‍ നിന്ന്‍ എം.ഫിലും പൂര്‍ത്തിയാക്കിയ മുസ്വദിഖ് ഇപ്പോള്‍ ഹൈദരാബാദിലെ English and Foreign Languages University-ല്‍ സാംസ്കാരിക പഠനത്തില്‍ ഗവേഷണം നടത്തുകയാണ്. നിലവില്‍ എം.എസ.സി സൈക്കോളജി അടക്കം ആറു ബിരുദാനന്തര ബിരുദവും നിരവധി സര്ടിഫികറ്റ്‌/ദിപ്ലോമകളും പാസ്‌ ആയിട്ടുണ്ട്‌... പഠനാവശ്യാര്‍ത്ഥം ആറു മാസം ജെര്‍മനിയിലെ പോട്ട്സുടാം യുനിവേര്സിടിയില്‍ ഗവേഷക വിധ്യര്തിയായിരുന്നു.
ഇഗ്നോ വൈസ് ചന്സലെരില്‍ നിന്നും അവാര്‍ഡ് ഏറ്റു വാങ്ങുന്നു